കരുനാഗപ്പള്ളി: കാക്കതുരുത്ത് യുവപ്രതിഭ സാംസ്കാരിക വേദി ഗ്രന്ഥശാലയും കേന്ദ്ര തൊഴിൽ വിദ്യാഭ്യാസ ബോർഡുമായി ചേർന്ന് തൊഴിൽ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി സുനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീത കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. എഡ്യൂക്കേഷണൽ ഓഫീസർ സി.സുമേഷ്, പ്രസന്നൻ മുല്ലക്കേരി എന്നിവർ ക്ലാസ് നയിച്ചു . എസ്.സുധി , വി.പി. ആര്യ, എം.മിഥുൻ എന്നിവർ നേതൃത്വം നൽകി.