കരുനാഗപ്പള്ളി: തയ്യൽ തൊഴിലാളി കോൺഗ്രസ് തൊടിയൂർ എച്ച്.എസ് യൂണിറ്റ് കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശോഭാ ഷിബു അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി , പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും കൊവിഡ് സഹായവും കിടപ്പ് രോഗികൾക്കുള്ള ചികിത്സാ സഹായവും തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ .എ. ജാവദ്, തൊടിയൂർ വിജയൻ, ധർമ്മദാസ്, ശകുന്തള അമ്മവീട്, കെ .ആർ .സന്തോഷ്ബാബു, മൈതാനം വിജയൻ, എച്ച് .എസ്.ശൈലജ ,മൈനാഗപ്പള്ളി രാധാമണി, തങ്ങൾ കുഞ്ഞു, സോമൻ, അനിൽ എന്നിവർ സംസാരിച്ചു.