കരുനാഗപ്പള്ളി: നഗരസഭാ പരിധിയിലെ കുടിപ്പള്ളിക്കൂടം ആശാന്മാർക്ക് ഗ്രാൻഡ് നൽകാത്തതിൽ പ്രതിഷേധിച്ച് ആശാന്മാർ നഗരസഭാ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചു. സമരം അഖില കേരള കുടിപ്പള്ളിക്കൂടം ആശാൻ അസോസിയേഷൻ രക്ഷാധികാരി ചവറ സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി അദ്ധ്യക്ഷത വഹിച്ചു. സി . തുളസീഭായ് , കെ.പങ്കജാക്ഷി അമ്മ, ബി. രേഖ, വത്സല അമ്മാൾ, എ.സഫിയ, സി.ശൈലജ, കൽപന, ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.