c

കൊല്ലം: ബൃഹസ്പതി സംഗീത വിദ്യാപീഠത്തിന്റെ ഹിന്ദുസ്ഥാനി സംഗീത സംഗമം 17ന് കൊല്ലത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി, മാവേലിക്കര, തിരുവല്ല, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഹിന്ദുസ്ഥാനി സംഗീതസംഗമം രാവിലെ 10ന് കൊല്ലം റെഡ്ക്രോസ് ഹാളിൽ നാടകസിനിമാ നടനും ഗിന്നസ് ജേതാവുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ബൃഹസ്പതി കോ ഓർഡിനേറ്ററായിരുന്ന അജിലാൽ അനുസ്മരണവും ഇതോടൊപ്പം നടത്തും. വിദ്യാ പീഠം ഗുരു സബീഷ് ബാല അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ്‌ ജോർജ് എഫ്. സേവ്യർ വലിയവീട്, സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്‌റ്റഫർ ഡിക്കോസ്റ്റ, റെഡ്ക്രോസ് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് എല്ലാ ഞായറാഴ്ചകളിലും ഹിന്ദുസ്ഥാനി സംഗീത ക്ലാസുകൾ നടത്തും. വിവരങ്ങൾക്ക് ഫോൺ: 9447328324, 9387676757.