പുനലൂർ: മോട്ടോർ തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ആരംഭിച്ച ഇന്ത്യൻ ഡ്രൈവേഴ്സ് സൊസൈറ്റിയുടെ 5-ാം വാർ‌ഷികവും പൊതുസമ്മേളനവും 16ന് വൈകിട്ട് 4ന് തെന്മല എസ്.ആർ.പാലസിൽ നടക്കും. പി.എസ്.സുപാൽ എം.എൽ.എ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എൽ.എ ചടങ്ങിൽ വിദ്യാർത്ഥികളെ ആദരിക്കും. സ്വാഗതസംഘം ചെയർമാൻ ജി.ഭാഗ്യരാജ് അദ്ധ്യക്ഷനാകും. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം മാമ്പഴത്തറ സലീം, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ഇടമൺ ബി.വർഗീസ്, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എസ്.സുമേഷ്ബാബു, പഞ്ചായത്തംഗങ്ങളായ എസ്.ആർ.ഷീബ, എ.ടി.ഷാജൻ, അനീഷ്, സൊസൈറ്റി സെക്രട്ടറിയും വാർഡ് അംഗവുമായ തെന്മല രാജ തുടങ്ങിയവർ സംസാരിക്കും.