അഞ്ചാലുംമൂട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് പോസ്റ്റോഫീസ് ഉപരോധിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, കാർഷിക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ലഖിംപൂരിൽ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരി തെളിച്ച് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കേരള കർഷകസംഘം ജില്ലാ സെക്രട്ടറി സി. ബാൾഡം വിൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ജോൺ ഫിലിപ്പ്, ഡോ. കെ. രാജശേഖരൻ, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എ. അമാൻ, ബൈജു ജോസഫ് (മത്സ്യതൊഴിലാളി യൂണിയൻ), ടി.എസ്. ഗിരി (കയർ തൊഴിലാളി യൂണിയൻ) വി.എസ്. വിനോദ് (ബാലസംഘം), സി ന്ധു സുഭാഷ് (മഹിളാ അസോസിയേഷൻ), എ. ഷറഫുദീൻ (കശുഅണ്ടി തൊഴിലാളി യൂണിയൻ), ശശികുമാർ, സതീഷ് ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.