പുത്തൂർ: ലോക മാനസികദിനാചരണത്തോടനുബന്ധിച്ച് "മി ഹെൽപ്പ് ഇന്ത്യ പ്രോജക്ട് " സായന്തനം ഗാന്ധിഭവനിൽ ദിനാചരണം സംഘടിപ്പിച്ചു. എട്ട് ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും നടന്നു. സംവിധായൻ രഞ്ജിലാൽ ദാമോദർ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ സുദീപ്കുമാർ മുഖ്യ അതിഥി ആയി .സംഗീത സംവിധായകൻ രതീഷ് രാമചന്ദ്രൻ ,മീ ഹെൽപ്പ് റിസർച്ച് ഫെലോ ആർച്ച ഗൗരി വർമ്മ ,സംവിധായകൻ പാമ്പള്ളി, പ്രഭുലാൽ ബാലൻ, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ ,സി.ശിശുപാലൻ, അനുരാജ് മാറനാട്, രവീന്ദ്രൻ പിള്ള, അജീഷ് കൃഷ്ണ, ജയശ്രീ, സേതുവൈഗ എന്നിവർ സംസാരിച്ചു