എഴുകോൺ: അന്താരാഷ്ട്ര ബാലികാ ദിനത്തിനോട് അനുബന്ധിച്ച് എഴുകോൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുവതികൾക്ക് ബോധവത്കരണ പരിപാടി നടന്നു. എഴുകോൺ കുടുംബശ്രീ യൂണിറ്റുമായി ചേർന്ന് നടന്ന പരിപാടി എഴുകോൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ ഉദ്ഘാടനം ചെയ്തു. റോട്ടറി ഇൻ കമിംഗ് പ്രസിഡന്റ് മദനമോഹനൻ അദ്ധ്യക്ഷനായി. സൈക്കോളജിസ്റ്റ് സാറാ തോമസ് ക്ലാസ് നയിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകാശാലയിൽ നിന്ന് ബി. എ ഭരതനാട്യത്തിൽ 3-ാം റാങ്ക് നേടിയ വി.പി.അഞ്ജന, കേരള സർവകലാശാല നിന്ന് ബി. എഡ് ജ്യോഗ്രഫിയിൽ മൂന്നാം റാങ്ക് നേടിയ ജെ.അപർണ തമ്പാൻ, കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ജി.എസ്. രമ്യ ദേവി എന്നിവരെ കുടുംബശ്രീ എഴുകോൺ യൂണിറ്റ് ചെയർപേഴ്സൺ ടി.രമ ഉപഹാരം നൽകി ആദരിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി ജി. ഏബ്രഹാം മാത്യു, മുൻ പ്രസിഡന്റ് അലക്സ്, വി. പ്രകാശ്, പി.എസ്. പ്രകാശ്, വേലപ്പൻ, ലെനിൻ പത്മാസ്, മനോജ് എന്നിവർ സംസാരിച്ചു.