chavara-padam
ഗ്രാമീണ ശ്രമിക് മിത്ര അവാർഡ് ജേതാവ് പ്രസന്നൻ മുല്ലക്കേരിയെ പന്മന ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാമൂലയിൽ സേതുക്കുട്ടൻ ആദരിക്കുന്നു

ചവറ : കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ 2021ലെ മികച്ച സംഘാടകനുള്ള ഗ്രാമീണ ശ്രമിക്‌ മിത്ര അവാർഡ് നേടിയ പ്രസന്നൻ മുല്ലക്കേരിയെ കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയന്റെയും കേരള ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയന്റെയും ചവറ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണാലയം അനിൽകുമാർ അദ്ധ്യക്ഷനായി. തേവലക്കര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മോഹൻ കോയിപ്പുറം ഉദ്ഘാടനം ചെയ്തു. പന്മന ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാമൂലയിൽ സേതുക്കുട്ടൻ പ്രസന്നൻ മുല്ലക്കേരിയെ പൊന്നാട അണിയിച്ചു മൊമെന്റോ നൽകി ആദരിച്ചു. കോൺഗ്രസ്‌ ശക്തികുളങ്ങര മണ്ഡലം പ്രസിഡന്റ്‌ കതലിക്കാട് നിസാർ, തെക്കുംഭാഗം മണ്ഡലം പ്രസിഡന്റ്‌ സി. ആർ. സുരേഷ്, കണ്ടത്തിൽ ശിവരാജൻ, പി. ഫിലിപ്പ്, മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി റോസ് ആനന്ദ്, സെബാസ്റ്റ്യൻ അംബ്രോസ്, യൂണിയൻ നേതാക്കളായ രാധാകൃഷ്ണപിള്ള, തേവലക്കര നിസാർ, ശിവദാസൻ, ശക്തികുളങ്ങര മണിക്കുട്ടൻ, ഗണേഷ് കുമാർ,അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.