ഓച്ചിറ: സമരം ചെയ്ത കർഷകരെ വാഹനം ഇടിച്ച് കൊന്നതിൽ ഗൂഢാലോചന നടത്തിയ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജി വെക്കണമെന്നാവശ്യപ്പെട്ട് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓച്ചിറ പോസ്റ്റോഫീസിന് മുന്നിൽ മൗന പ്രതിഷേധം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, അമ്പാട്ട് അശോകൻ, ബി. സെവന്തി കുമാരി, അൻസാർ. എ. മലബാർ, കെ. ശോഭ കുമാർ, മെഹർ ഖാൻ ചേന്നല്ലൂർ, എസ്.സുൾഫിഖാൻ, കെ. കേശവപിള്ള, ഷാജി ചോയ്സ്, കൃഷ്ണൻകുട്ടി, സത്താർ പള്ളിമുക്ക്, വിഷ്ണു കല്ലൂർ, സമദ്, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.