paravur
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി നയങ്ങൾക്കെതിരെ കെ.ജി.ഒ.എ കൊല്ലം സൗത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം വിപിൻ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി നയങ്ങൾക്കെതിരെ കെ.ജി.ഒ.എ കൊല്ലം സൗത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ ധർണ നടത്തി. ജില്ലാ കമ്മിറ്റി അംഗം വിപിൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഡോ. ശ്രീദേവി, യൂണിറ്റ് പ്രസിഡന്റ് ഡോ. ഹീരരത്‌നം, സെക്രട്ടറി ഷീജ എന്നിവർ സംസാരിച്ചു.