payikuzhy
ഓച്ചിറ, പായിക്കുഴി പത്മ ജംഗ്ഷൻ- കൊട്ടയ്ക്കാട്ട് റോഡിൽ ചേന്നംകുളത്ത് ജംഗ്ഷനിലെ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 2-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിക്കുന്നു

ഓച്ചിറ: പായിക്കുഴി പത്മ ജംഗ്ഷൻ- കൊട്ടയ്ക്കാട്ട് റോഡിൽ ചേന്നംകുളത്ത് ജംഗ്ഷനിലെ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 2-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു. ഡി.സി.സി അംഗം എൻ. വേലായുധൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സിദ്ദിഖ് അദ്ധ്യക്ഷനായി. കെ.ബി ഹരിലാൽ, അൻസാർ. എ. മലബാർ, സന്തോഷ് തണൽ, ബേബി വേണുഗോപാൽ, അഷറഫ് മാമ്മൂട്ടിൽ, സലിം കുളങ്ങര, വിനോദ്, മുരുകൻ, പി. സി വിനു, രഞ്ജിത്ത്, ഷബീർ ഒറ്റതെങ്ങിൽ, ഓമന , രുഗ്മിണി, സിറാജ് ക്രോണിക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.