bsnl-
കർഷക സംഘം നടത്തിയ ചവറ ബി .എസ് .എൻ .എൽ ഓഫീസ് ഉപരോധം കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം വി .കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു.

ചവറ: കേന്ദ്രസർക്കാരിന്റെ കർഷകവേട്ടയ്ക്കെതിരെ കർഷക സംഘം പ്രവർത്തകർ ചവറ ബി .എസ്. എൻ .എൽ ഓഫീസ് ഉപരോധിച്ചു. കൊറ്റൻകുളങ്ങരയിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ഓഫീസിന് മുന്നിൽ ഉപരോധം തീർത്തു. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം വി. കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി. കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ. വിക്രമകുറുപ്പ് സ്വാഗതം പറഞ്ഞു. ആർ. സുരേന്ദ്രൻ പിള്ള, കെ. എ. നിയാസ്, എം. വി. പ്രസാദ്, എൽ .വിജയൻ നായർ, ഗോവിന്ദപിള്ള,

എൻ. ചന്ദ്രൻ, വിജയധരൻ പിള്ള,അരവിന്ദാക്ഷൻ മഠപ്പള്ളി, അലിയാരു കുട്ടി എന്നിവർ സംസാരിച്ചു.