പരവൂർ : പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 15ന് സമാപിക്കും. ക്ഷേത്രം തന്ത്രി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ബിനു ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാടികൾ നടത്തും. ഇന്ന് രാവിലെ 7ന് പുസ്തകപൂജ, സരസ്വതിപൂജ, വൈകിട്ട് 6.30 ന് ചുറ്റുവിളക്ക്, തുടർന്ന് പുസ്തക പൂജ, സരസ്വതി പൂജ, 7ന് സംഗീതസദസ്, 15ന് രാവിലെ ഗണപതിഹോമം, തുടർന്ന് പുസ്തക പൂജ, സരസ്വതിപൂജ, രാവിലെ 7ന് പ്രൊഫ. കോഴിക്കോട് സൗണ്ടർ രാജൻ ആൻഡ് പാർട്ടിയുടെ വീണ കച്ചേരി, 7 മുതൽ പൂജയെടുപ്പ്, 7.30ന് വിദ്യാരംഭം.
കുറുമണ്ടൽ ക്ഷേത്ര പ്രവേശന വിളംബര സ്മാരക ഗ്രന്ഥശാല
പരവൂർ : കുറുമണ്ടൽ ക്ഷേത്ര പ്രവേശന വിളംബര സ്മാരക ഗ്രന്ഥശാലയിൽ നവരാത്രി ഉത്സവം ആരംഭിച്ചു. 15ന് സമാപിക്കും. ഇന്ന് രാവിലെയും വൈകിട്ടും സരസ്വതി പൂജ, 15ന് രാവിലെ 7ന് സരസ്വതി പൂജയും പൂജയെടുപ്പും. തുടർന്ന് വിദ്യാരംഭം കുറിക്കൽ നടക്കുമെന്ന് ഗ്രന്ഥശാല സെക്രട്ടറി ജി. രാധാകൃഷ്ണപിള്ള അറിയിച്ചു.
കലയ്‌ക്കോട് ഗാന്ധി മെമ്മോറിയൽ റീഡിംഗ് ക്ലബ് ആൻഡ് ലൈബ്രറി
പരവൂർ : കലയ്‌ക്കോട് ഗാന്ധി മെമ്മോറിയൽ റീഡിംഗ് ക്ലബ് ആൻഡ് ലൈബ്രറിയിൽ നവരാത്രി ആഘോഷം ആരംഭിച്ചു. ഇന്ന് രാവിലെയും വൈകിട്ടും സരസ്വതി പൂജ, 15ന് രാവിലെ പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. പുരസ്‌കാര വിതരണം, പ്രൊജക്ടർ സ്വിച്ച് ഓൺ കർമ്മം, വായനാമത്സരം, ബാലോത്സവ വിജയികൾക്ക് സമ്മാനവിതരണം എന്നിവയും നടക്കും.