കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ കായിക മുന്നേറ്റം ലക്ഷ്യമിട്ട് രൂപീകരിച്ച കരുനാഗപ്പള്ളി അത് ലറ്റിക് ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം എ .എം .ആരിഫ് എം .പി നിർവഹിക്കും. സി. ആർ. മഹേഷ് എം.എൽ.എ പതാകയും ലോഗോയും പ്രകാശനം ചെയ്യും സുജിത് വിജയൻപിള്ള എം.എൽ.എ മെമ്പർഷിപ്പിന്റെ ഉദ്ഘാടനവും നിർവഹിക്കും. ജീവകാരുണ്യ പദ്ധതിയായ അതിജീവനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗവും സ്പോർട്ട്സ് 100 ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്താ രമേശും നിർവഹിക്കും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു കായിക പ്രതിഭകളേയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ കലാ പ്രതിഭകളേയും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി വിദ്യാഭ്യാസ പ്രതിഭകളെയും ആദരിക്കും. പര പരാഗത ആയോധനക്കളരി പ്രദർശനം കെ .എ. സി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കെ.എ.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബി .വാസന്തികുമാരി നയവിശദീകരണം നടത്തും.വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ചടങ്ങിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ലിയോ തൊടിയൂർ, പ്രദീപ് ലാൽ പണിക്കർ, ആർ. മുരളി, ടി .എം. സജീദ്, പാവുമ്പാ മധു, രാജേഷ് എന്നിവർ പങ്കെടുത്തു.