പുനലൂർ: എസ്.എൻ.ഡി.പി.യോഗം 854-ാം നമ്പർ ഇടമൺ പടിഞ്ഞാറ് ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 17ന് രാവിലെ 10ന് ശാഖ വക ഇടമൺ ആയിരവല്ലി ക്ഷേത്രാങ്കണത്തിൽ നടക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വി.ദിലീപ് അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സംസാരിക്കുമെന്ന് ശാഖ സെക്രട്ടറി എസ്.ഉദയകുമാർ അറിയിച്ചു.