പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ പരിധിയിലെ എല്ലാ ഗുരു ക്ഷേത്രങ്ങളിലും ശാഖകളിലും മഹാനവമി, വിജയദശമിയോടനുബന്ധിച്ച് യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂജവെയ്പ്പ് നടത്തി. നാളെ രാവിലെ പൂജ എടുക്കുകയും ഒപ്പം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി. സെക്രട്ടറി ബി. ബിജു, ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ വിജയദശമി സന്ദേശം നൽകും.
എല്ലാ ഗുരു ക്ഷേത്രങ്ങളിലും ശാഖകളിലും പൂജവെപ്പ് ഭക്തിനിർഭരമായി ആചരിക്കണമെന്ന് യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജുവി അമ്പാടി, സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ അറിയിച്ചു.