കരുനാഗപ്പള്ളി: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച 9 അംഗ സംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട്ട് പുതുക്കാട്ട് വീട്ടിൽ അസ്ലാം (24), കോഴിക്കോട് പീടിക വീട്ടിൽ സുഹൈൽ( 23), മരു. തെക്ക് കോട്ടതറയിൽ ഹിലാൽ (21), മരു.തെക്ക് സ്വദേശി മുഹമ്മദ് ഉഹൈസ് (21) മാൻ നിന്ന വിള വടക്കതിൽ അൽത്താഫ്( (21)കോഴിക്കോട് തട്ടേത്ത് വീട്ടിൽ അഖിൽ (23) രാഹുൽ (28) മരു.തെക്ക് പുതുമംഗലത്ത് വീട്ടിൽ അരുൺ (19)കന്നേൽ വീട്ടിൽ അഖിൽ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 9 മണിക്ക് കരുനാഗപ്പള്ളി ഫെഡറൽ ബാങ്കിന് വടക്ക് വശം വെച്ചായിരുന്നു സംഭവം. കുലശേഖരപുരം മെഹ്റാം മൻസിലിൽ ബിലാലി (26)നാണ് അക്രമി സംഘത്തിന്റെ കുത്തിന് ഇരയായത്. റോഡിൽ ബോധരഹിതനായി വീണ ബിലാലിനെ പൊലീസാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിലാലിന്റെ സുഹൃത്തുക്കളായ അഫ്സൽ, അലി എന്നിവർക്കും അക്രമി സംഘത്തിന്റെ മർദ്ദനം ഏറ്രിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്:

രണ്ടാം പ്രതി സഹൈലിന്റെ കാമുകിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്യാനാണ് സുഹൈലിന്റെ നേതൃത്വത്തിൽ അക്രമി സംഘം കഠാര, ക്രിക്കറ്റ്ബാറ്റ്, കമ്പിവടി എന്നിവയുമായി ബൈക്കുകളിൽ എത്തിയ സംഘം സഹൈലിനെ തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു. ബിലാലിന് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് പിന്നീടാണ് അക്രമി സംഘത്തിന് മനസിലായത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. തുടർന്ന് കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നേതൃത്വൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ ജി.ഗോപകുമാർ, എസ്.ഐ മാരായ ജയശങ്കർ. അലോഷ്യസ്, വിനോദ്. ധന്യ, അലക്ക്സാണ്ടർ, ഗ്രേഡ് എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ മാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ, സി.പി.ഒ മാരായ ശ്രീകാന്ത്, ശ്രീജിത്ത്, അരുൺ എന്നിവരും ഉണ്ടായിരുന്നു.