leauge
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. സതീഷ്ചന്ദ്രനെ എക്സ് സർവീസസ് ലീഗ് തഴവ യൂണിറ്റും മഹിളാ വിങ്ങും ചേർന്ന് ആദരിക്കുന്നു

ഓച്ചിറ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. സതീഷ്ചന്ദ്രനെ എക്സ് സർവീസസ് ലീഗ് തഴവ യൂണിറ്റും മഹിളാ വിങ്ങും ചേർന്ന് അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ കെ. വാസുദേവൻ അദ്ധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ്‌ കേണൽ ശശികുമാർ ഉദ്ഘാടനം ചെയ്തു. എൻ. ആർ. പ്രശാന്ത്, പി. കെ. ശശിധരൻ, എസ്. വാമദേവൻ പിള്ള, ജനാർദ്ദനൻ പിള്ള, തുളസി ശങ്കർ, പ്രഭാരാമൻ, സുധർമ്മ സതീശൻ, സി. ഗോപാലകൃഷ്ണ പിള്ള എന്നിവർ അനുമോദന പ്രസംഗം നടത്തി.