pramod-
പ്രമോദ്

കൊല്ലം: മദ്യപിക്കുന്നതും ചീട്ടുകളിക്കുന്നതും വിലക്കിയ ഗൃഹനാഥനെ ആക്രമിച്ചയാൾ പിടിയിൽ. തൃക്കോവിൽവട്ടം നടുവിലക്കര മുകുളുവിള വിഷ്ണു ഭവനത്തിൽ പ്രമോദിനെയാണ് (26) കൊട്ടിയം പൊലീസ് പിടികൂടിയത്.

തൃക്കോവിൽവട്ടം സ്വദേശി പ്രദീപിനാണ് മർദ്ദനമേറ്റത്. പ്രദീപിന്റെ ജേഷ്ഠന്റെ വീട്ടിലെത്തിയ പ്രമോദിനോട്, സിറ്റൗട്ടിൽ ഇരുന്ന് മദ്യപിക്കാനും ചീട്ടുകളിക്കാനും അനുവദിക്കില്ലെന്ന് പ്രദീപ് പറഞ്ഞു. മദ്യ ലഹരിയിലായിരുന്ന ഇയാൾ പ്രദീപിനെ ചവിട്ടി തറയിലിട്ട ശേഷം സ്റ്റീൽ വളയൂരി മുഖത്ത് ഇടിച്ചു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽപോയി. ഇയാൾ കൊട്ടിയം ജംഗ്ഷന് സമീപം എത്തിയതായി ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. കൊട്ടിയം സി.ഐ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത് ജി.നായർ, എസ്. ഷിഹാസ്, പി.ഡി. അനൂപ് മോൻ, എ.എസ്.ഐ ഫിറോസ് ഖാൻ, സി.പി.ഒമാരായ ബിജു, അനൂപ്, സാംജി ജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.