പുത്തൂർ: ശ്രീനാരായണപുരം അയിരൂർക്കുഴി ശ്രീഭഗവതി ക്ഷേത്രത്തിലെ നവചണ്ഡികാ ഹോമവും ഗോപൂജയും 24ന് നടക്കും. രാവിലെ 6.20ന് ശ്രീനാരായണ സഹോദര ധർ‌മ്മവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ.വിനോദ് കുമാർ ഹോമശാലയിൽ ഭദ്രദീപം തെളിക്കും. മുടപ്പിലാപ്പിള്ളിമഠത്തിൽ വാസുദേവരര് സോമയാജിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് യജ്ഞം നടക്കുന്നത്.