pradeep-
പ്രദീപ് ഡി. നായർ

കൊല്ലം : വിവാഹ വാഗ്ദാനം നൽകി അൻപതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി. പനയം ചിറ്റയം പ്രശാന്ത് ഭവനത്തിൽ നിന്ന് പെരുമൺ സ്‌കൂളിന് വടക്ക് സുരേഷ് ഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന പ്രദീപ് ഡി. നായരാണ് (44) പൊലീസിന്റെ പിടിയിലായത്. ഇയാൾ സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പനയത്തെത്തിക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെത്തിച്ച് പരസ്പരം കഴുത്തിൽ റിബൺ മാല കെട്ടി വിവാഹം കഴിച്ചെന്ന് സ്ത്രീയെ വിശ്വസിപ്പിച്ചു. തുടർന്ന് ഇയാളുടെ വാടക വീട്ടിലെത്തിച്ചാണ് അൻപതിമൂന്നുകാരിയെ പീഡിപ്പിച്ചത്. സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് വച്ച് ഇവരെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. തുടർന്ന് ഈ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഇവരുടെ സുഹൃത്തുക്കൾക്ക് പങ്കുവച്ചു. ഇവർ നൽകിയ പരാതിയിൽ ഇയാളെ അഞ്ചാലുംമൂട് പൊലീസ് പനയത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജൻ, സബ് ഇൻസ്‌പെക്ടർമാരായ ശ്യാം, ശബ്‌ന, ലഗേഷ്, എ.എസ്.ഐ ഓമനക്കുട്ടൻ, എസ്.സി.പി.ഒ അജിമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രദീപിനെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.