sandhya-
കെ.പി.എസ്.ടി.എ കൊല്ലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ സായാഹ്ന സദസ് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാനം ചെയ്യുന്നു

കൊല്ലം: ചരിത്രവസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കെ.പി.എസ്.ടി.എ (കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) കൊല്ലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാനം ചെയ്തു. ഉപ ജില്ലാ പ്രസിഡന്റ് ഷിജു അദ്ധ്യക്ഷത വഹിച്ചു. വൈ. നാസറുദീൻ, ഹാരിസ്, ബിനോയ് കല്പകം, സാജൻ, പ്രശാന്ത്, സുമേഷ് ദാസ് ,ദിനിൽ മുരളി, ഇന്ദിര, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.