പോരുവഴി : നരേന്ദ്ര മോദിയുടെ കർഷക വേട്ടയ്ക്കെതിരെ കർഷക സംഘം ശൂരനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ഉപരോധ സമരം സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആർ . അമ്പിളിക്കുട്ടൻ സ്വാഗതം പറഞ്ഞു. ടി.എൻ. ബാബുരാജ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.