കൊല്ലം: വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാമ്പുകളുടെ തോഴനും കൗമുദി ടി.വിയിലെ സ്നേക്ക് മാസ്റ്രറിന്റെ അവതാരകനുമായ വാവ സുരേഷ് പറഞ്ഞു. സൂരജ് ശിഷ്ടകാലം ജയിലിൽ കിടക്കേണ്ടിവരും. ശിക്ഷ നേടിക്കൊടുക്കാനായത് ടീം വർക്കിന്റെ വിജയമാണ്. കേരള പൊലീസിനൊരു പൊൻതൂവലമാണിത്. മറ്റുള്ളവർക്ക് പാഠമാകുന്ന വിധിയാണിതെന്നും വാവ സുരേഷ് വ്യക്തമാക്കി.