കൊല്ലം: കാർഷിക നയത്തിനെതിരെ കേരള കർഷക സംഘം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേവിള പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. ശാന്തിനി ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡന്റ് എസ്. ജയലാൽ അദ്ധ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി എം.നൗഷാദ് സ്വാഗതം പറഞ്ഞു, എസ് പ്രസാദ്, കർഷസംഘം ജില്ലാ അംഗങ്ങളായ എം. സലിം, എ. നാസിമുദ്ദീൻ, എ. പുഷ്പരാജൻ, ലോക്കൽ സെക്രട്ടറിമാരായ എ.ഷാജി, പങ്കജാക്ഷൻ, എസ്.അശോക് കുമാർ, കൗൺസിലർ എം. സജീവ്, ഏരിയ ട്രഷറർ എൻ. ശശിധരൻ എന്നിവർ സംസാരിച്ചു.