ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയുള്ള 2021 ജനുവരി 1ന് 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗങ്ങൾക്ക് മൂന്നുവർഷത്തെ ഇളവ്. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹതിം 23ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.