ഏരൂർ: ഗുരുധർമ്മ പ്രചാരണസഭ 421 -ാം നമ്പർ വിളക്കുപാറ ദർഭപ്പണ പ്രാർത്ഥനാ മന്ദിരത്തിൽ വിജയദശമി ദിനത്തിൽ രാവിലെ 7ന് കുട്ടികളെ എഴുത്തിനിരുത്തുന്നു. ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര സമിതി അംഗം ആർച്ചൽ സോമൻ, മണ്ഡലം സെക്രട്ടറി നടരാജൻ,കേന്ദ്രസമിതി അംഗം കമലാസനൻ,വിളക്കുപാറ സുദർശനൻ,എസ്.പി.സുഗതൻ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിയ്ക്കും.ശാരദാമഠത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും പായസസദ്യയും ഉണ്ടായിരിയ്ക്കും.