തൊടിയൂർ: ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാന സാങ്കേതിക പരീക്ഷകൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി: 2021 ജനുവരി ഒന്നിന് 18-നും 30-നും മദ്ധ്യേ. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷകൾ30ന് വൈകിട്ട് 5 വരെ പഞ്ചായത്തോഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്.