പോരുവഴി : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ 37 ഏക്കറോളം വരുന്ന ഓണമ്പിള്ളി ഏലായിൽ കഴിഞ്ഞ ദിവസങ്ങളിൽ ഞാറു നടീൽ ഉത്സവം നടത്തിയ നിലങ്ങളും ഞാറു വിതച്ച കണ്ടങ്ങളും കനത്ത മഴയെ തുടർന്ന് വെള്ളം കയറി കൃഷി നശിച്ചു. പള്ളിക്കൽ ആറ് കരകവിഞ്ഞ് ഒഴുകി വരുന്ന വെള്ളമാണ് ഈ നാശത്തിന് കാരണമായതെന്ന് കർഷകർ പറയുന്നു. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറും പഞ്ചായത്തു പ്രതിനിധികളും സ്ഥലം സന്ദർശിച്ചു.