കൊല്ലം: മാ​താ​പി​താ​ക്കൾ വേർ​പി​രി​യു​ക​യോ വി​വാ​ഹ​മോ​ച​ന​ക്കേ​സു​കൾ ന​ട​ക്കു​ക​യോ ചെ​യ്യു​ന്ന​വ​രു​ടെ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​വർ​ക്ക് കു​ട്ടി​യു​ടെ പേ​ര് ഉൾ​പ്പെ​ടു​ത്തി​യ റേ​ഷൻ കാർ​ഡ് അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ഒ​രാ​ഴ്​ച​യ്​ക്കു​ള്ളിൽ നൽ​കാൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷൻ ഉ​ത്ത​ര​വാ​യി. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​വർ​ക്ക് റേ​ഷൻ കാർ​ഡി​ല്ലെ​ങ്കിൽ കു​ട്ടി​കൾ​ക്കും റേ​ഷൻ നി​ഷേ​ധി​ക്ക​പ്പെ​ടും. പ​ത്താംക്ലാ​സിൽ പഠി​ക്കു​ന്ന മ​ക​ന്റെ പഠ​നാ​വ​ശ്യ​ത്തി​നാ​യി ഭർ​ത്താ​വി​ന്റെ റേ​ഷൻ കാർ​ഡിൽ നി​ന്ന് ത​ന്റെ​യും മ​ക​ന്റെ​യും പേ​രു​കൾ നീ​ക്കം ചെ​യ്​ത് പു​തി​യ കാർ​ഡ് ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മിഷ​ന് നൽ​കി​യ ഹർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഭ​ക്ഷ്യ​-​പൊ​തു​വി​ത​ര​ണ സെ​ക്ര​ട്ട​റി​ക്കും സി​വിൽ സ​പ്ലൈ​സ് ഡ​യ​റ​ക്ടർ​ക്കും നിർ​ദേ​ശം നൽ​കി​യ​ത്. സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ളാൽ കു​ട്ടി​യു​ടെ പേ​ര് റേ​ഷൻ കാർ​ഡിൽ ഉൾ​പ്പെ​ടു​ത്താൻ ക​ഴി​യാ​തെ റേ​ഷൻ ആ​നു​കൂ​ല്യ​ങ്ങൾ നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാൻ പാ​ടി​ല്ലെ​ന്നും ക​മ്മീിഷൻ അം​ഗം റെ​നി ആന്റ​ണി നിർ​ദേശി​ച്ചു.