അഞ്ചൽ: ഉത്ര കേസിൽ കോടതി ശിക്ഷ വിധിച്ച ഇന്നലെ രാവിലെ മുതൽ ഉത്രയുടെ അടുത്ത ബന്ധുക്കളും നാട്ടുകാരും ഏറത്തെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.
വിധി പറയുന്ന സമയം വീട്ടുപരിസരം പ്രദേശവാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. പലരും ജോലിക്ക് പോകാതെ ശിക്ഷാവിധി അറിയാൻ വീട്ടിൽത്തന്നെ തങ്ങുകയായിരുന്നു. ഉത്രയുടെ പിതാവ് വിജയസേനനും സഹോദരൻ വിഷുവും ഇന്നലെ രാവിലെതന്നെ കോടതിയിലെത്തിയെങ്കിലും അമ്മ മണിമേഖലയും അടുത്ത ബന്ധുക്കളും വീട്ടിലിരുന്ന് ടിവിയിലൂടെയാണ് വിധി അറിഞ്ഞത്. സൂരജിന് ശിക്ഷ ലഭിച്ചെങ്കിലും കൊലയ്ക്ക് കൂട്ടുനിന്നെന്ന് സംശയിക്കുന്ന, അയാളുടെ മാതാപിതാക്കളെ കേസിൽ നിന്ന് ഒഴിവാക്കിയതിൽ നാട്ടുകാർ അമർഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കിയെന്നാണ് കോടതി പരാമർശിച്ചിരിക്കുന്നത്. ഹരിശങ്കർ ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെയും താല്പര്യത്തെയും ഞങ്ങൾ സ്മരിക്കുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടാനുള്ള എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടുണ്ട്. വധശിക്ഷ ലഭിക്കാത്തതിൽ വിഷമം ഉണ്ട്. ഉത്രയുടെ അമ്മാവൻ ഗോദവർമ്മ വിധിയിൽ നിരാശയുണ്ട്. കുടുംബം അപ്പീൽ പോയാൽ നാട്ടുകാരായ ഞങ്ങൾ ഒറ്റക്കെട്ടായി എല്ലാ സഹായവും ചെയ്യും. വടമൺ സ്വദേശി ഡ്രൈവർ പ്രേംജു സൂരജിന് തൂക്കുകയർ തന്നെ നൽകണമായിരുന്നു. എസ്.പി ഹരിശങ്കറിന്റെ മുന്നിൽ കേസ് എത്തിയതുകൊണ്ടാണ് ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കാൻ ഇടയായത് ഉത്രയുടെ അയൽവാസി അനുരാജ്