കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് എസ്.സി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ ഡി.സി.പി, ഡി.സി.എ, ബി.എം അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡി.സി.എ, പി.ജി.ഡി.സി.എയാണ് യോഗ്യത. യോഗ്യതാരേഖകൾ സഹിതം 29ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്തോഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.