photo
ചടങ്ങൻകുളങ്ങര ചതുഷഷ്ഠീ യോഗിനീ സമേത മഹാകാളി ധർമ്മദൈവ പുലിത്തിട്ടയിൽ മുഖ്യ കാര്യദർശി സൗത്ത് ഇന്ത്യൻ ആർ. വിനോദ് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകുന്നു.

കരുനാഗപ്പള്ളി: നവരാത്രി സംഗീതോത്സവം സമാപിച്ചതോടെ ആശ്രമങ്ങളും ക്ഷേത്രങ്ങളും ഗ്രന്ഥശാലകളും വിദ്യാരംഭ കേന്ദ്രങ്ങളായി മാറി. ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രം പുലിത്തിട്ടയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ക്ഷേത്രത്തിൽ പൂജ ആരംഭിച്ചത്. ക്ഷേത്രത്തിന്റെ മുഖ്യ കാര്യദർശി സൗത്ത് ഇന്ത്യൻ ആർ.വിനോദ് ആദ്യാക്ഷരം കുറിച്ചു.

പന്മന ആശ്രമത്തിലെ മഹാസമാധി പീഠത്തിലെ നവരാത്രി ആഘോഷങ്ങൾ ത്രിപുര സുന്ദരി പ്രസാദ പൊങ്കാലയോടെ സമാപിച്ചു. ആശ്രമ ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. തൃശ്ശൂർ കാരി മാത്ര ശുരു പദം തന്ത്രപീഠത്തിലെ ഡോ.ഗിരീഷ് മേക്കാടിന്റെ കാർമ്മികത്വത്തിൽ പ്രത്യേക നവരാത്രി പൂജകളും നടന്നു. ചടങ്ങുകൾക്ക് കാരുമാത്ര സുശാന്ത്, താമര മഠം നാരായണൻ നമ്പൂതിരി , ത്രിപുര സുന്ദരി ക്ഷേത്രം ശാന്തി ഓലകെട്ടി മഹേഷ് എന്നിവർ നേതൃത്യം നൽകി. ചെറിയഴീക്കൽ വടക്കേനട ദേവി ക്ഷേത്രത്തിൽ നിരവധി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെയും പ്രബോധിനി സ്കൂൾ ഓഫ് മ്യൂസികിന്റെയും നേതൃത്വത്തിൽ വയലിൻ, ഗിത്താൽ, കീബോർഡ്, നൃത്തം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥികൾ വിദ്യാരംഭം കുറിച്ചു. വിദ്യാരംഭത്തിന് മുന്നോടിയായി നടന്ന ഉദ്ഘാടന ചടങ്ങിന് സംഗീത സംവിധായകൻ ജെ. ആർ കൃഷ്ണൻ അദ്ധ്യക്ഷനായി. പ്രബോധിനി ഗ്രന്ഥശാല സെക്രട്ടറി ശ്യാംരാജ് സ്വാഗതമാശംസിച്ചു. കവി മണപ്പള്ളി ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർത്ഥികളെ അനുഗ്രഹിച്ചു. തുടർന്ന് വയലിൻ അദ്ധ്യാപകൻ ആനന്ദ് , നൃത്ത അദ്ധ്യാപകൻ ഫസൽ സംഗീത അദ്ധ്യാപിക കവിത പ്രബോധിനി അതിജീവനത്തിന് പെൺവായന ചെയർപേഴ്സൺ ഗിമിജ, മാതൃവേദി കൺവീനർ സിജി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യോഗത്തിന് സെക്രട്ടറി ശ്യാംരാജ് സ്വാഗതവും ലൈബ്രേറിയൻ ശിവാചാന്ദ്രൻ നന്ദി പറഞ്ഞു.