v
കേ​ര​ള​ ​കൗ​മു​ദി​ ​കൊ​ല്ലം​ ​യൂ​ണി​റ്റി​ന്റെ​യും​ ​കൊ​ല്ലം​ ​ശാ​ര​ദ​ ​മ​ഠ​ത്തി​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​വി​ദ്യ​രാ​രം​ഭ​ ​ച​ട​ങ്ങി​ൽ​ ​കേ​ര​ള​ ​കൗ​മു​ദി​ ​റ​സി​ഡ​ന്റ് ​എ​ഡി​റ്റ​റും​ ​കൊ​ല്ലം​ ​യൂ​ണി​റ്റ് ​ചീ​ഫു​മാ​യ​ ​ എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ൻ ​കു​രു​ന്നിന് ആ​ദ്യ​ക്ഷ​രം​ ​കു​റി​ക്കു​ന്നു

കൊല്ലം: ചിരിച്ചും ചിണുങ്ങിയും അച്ഛനമ്മമാരുടെ ഒക്കത്തിരുന്നെത്തിയ നൂറുകണക്കിനു കുരുന്നുകൾ വിജയദശമി ദിനമായ ഇന്നലെ കൊല്ലം ശാരദാമഠത്തിൽ അറിവിന്റെ ആദ്യക്ഷരം നുകർന്നു.

കേരളകൗമുദിയുടെയും ശാരദാമഠത്തിന്റെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പുലർച്ചെ മുതൽ വൻ തിരക്കായിരുന്നു. നേര്യതുടുത്ത് ശാരദാദേവിയെ വലംവച്ച് തൊഴുത് ചന്ദനക്കുറി ചാർത്തി കുരുന്നുകൾ ഗുരുനാഥരുടെ മുന്നിലെത്തി മിടുക്കരായി ഹരിശ്രീ കുറിച്ചു.

രാവിലെ 7ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ വിദ്യാരംഭത്തിന് ഭദ്രദീപം തെളിച്ചു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽ മഠത്തിൽ ചന്ദ്രശേഖരൻ, ആർ.ഡി.സി കൺവീനർ മഹിമ അശോകൻ, ആനേപ്പിൽ എ.ഡി. രമേഷ്, ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം, ഷാജി ദിവാകർ, നേതാജി ബി. രാജേന്ദ്രൻ, പുണർതം പ്രദീപ്, ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, ഷീല നളിനാക്ഷൻ, അഡ്വ. കെ. ധർമ്മരാജൻ, ജി. രാജ്മോഹൻ, എം. സജീവ്, പ്രമോദ് കണ്ണൻ, മുണ്ടയ്ക്കൽ രാജീവൻ, അഡ്വ. ശുഭദേവൻ, മങ്ങാട് ഉപേന്ദ്രൻ, ഡി.എൻ. ബിനുരാജ്, ഹരി ഇരവിപുരം, പി.വി. ശശിധരൻ, സുന്ദരേശപ്പണിക്കർ, പേരൂർ ബൈജു, ശാരദമഠം മേൽശാന്തി സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, എസ്.എൻ വനിത കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ, ഡോ. ഡി. ചന്ദ്രബോസ്, പ്രൊഫ.കെ. സാംബശിവൻ, ഡോ. പ്രഭ പ്രസന്നകുമാർ, പ്രൊഫ. വസന്തകുമാർ സാംബശിവൻ, പ്രൊഫ. സത്യദാസ്, ജെ. വിമലകുമാരി, എം.സി. രാജിലൻ, ആർ. സിബില, എസ്. നിഷ, ശ്വേത ആർ.മോഹൻ, ഡോ. യു.എസ്. നിത്യ, പ്രൊഫ. എ. ശോഭന, പി.ജെ. അർച്ചന എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു. വിവിധ കലകളിലും കുരുന്നുകൾ തുടക്കം കുറിച്ചു.