കൊല്ലം : അന്താരാഷ്ട്ര വൈറ്റ് കെയ്ൻ ദിനാചരണത്തോടനുബന്ധിച്ച് കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് അദ്ധ്യാപക ഫോറവും കൊല്ലം ശ്രീനാരായണ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടത്തിയ വെബിനാർ ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് ജന. സെക്രട്ടറി സി.കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര സഞ്ചാരം കാഴ്ച്ചാ പരിമിതർക്കും എന്ന വിഷയത്തിൽ നടത്തിയ വെബിനാർ കെ.എഫ്.ബി.വൈ പ്രസിഡന്റ് ഡോ. സി. ഹബീബ് നയിച്ചു. കാഴ്ച പരിമിതർക്ക് ശബ്ദ രൂപത്തിൽ വാർത്തകൾ കേൾക്കാൻ സാധിക്കുന്ന പ്ലേ സ്റ്റോർ ആപ്ലിക്കേഷൻ ഇഷാന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. സ്മാർട്ട് കെയ്ൻ ഉപയോഗം സാധാരണക്കാരന്റെ അറിവിനായി കെ.എഫ്.ബി ജോ. സെക്രട്ടറി കൊല്ലം വിനോദ് അവതരിപ്പിച്ചു. ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ. നിഷാ ജെ. തറയിൽ സംസാരിച്ചു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഡി. ദേവിപ്രിയ, സോനാ ജി. കൃഷ്ണൻ, കെ.എഫ്.ബി വൈസ് പ്രസിഡന്റ് കെ. സത്യശീലൻ, വനിതാ ഫോറം പ്രസിഡന്റ് പ്രേമലത, കെ.എഫ്.ബി സംസ്ഥാന എക്സി. മെമ്പർ പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വാളണ്ടിയർ അശ്വിത പ്രോഗ്രാം കോ ഒാഡിനേറ്റ് ചെയ്തു. ജില്ലാ കമ്മറ്റി റ്റീച്ചേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് എം. സുധീർ സ്വാഗതവും കെ.എഫ്. ബി റ്റീച്ചേഴ്സ് ഫോറം സെക്രട്ടറി ഡി. ഗോപൻ നന്ദിയും പറഞ്ഞു.