പോരുവഴി: കൊല്ലം - തേനി ഹൈവേയുടെ സൈഡിൽ കൂടി ചക്കുവള്ളി ചിറയിലേയ്ക്ക് പോകുന്ന ഓടയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയതായും ഓടയിൽ നിന്ന് ചിറയിലേയ്ക്ക് ഒഴുകിയിറങ്ങി ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പറയുന്നു. രാവിലെ നടക്കാൻ വരുന്നവരുടെ കൂട്ടായ്മയായ വാക്കേഴ്സ് ക്ലബ്ബിന്റെയും ചക്കുവള്ളി സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവിയെയും വിവരംഅറിയിക്കുകയും തുടർന്ന് അവരുടെ നേതൃത്വത്തിൽ ശൂരനാട് പൊലീസിന് പരാതി നല്കുകയും ചെയ്തു. പൊലീസ് പ്രദേശത്തെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു. സാമൂഹിക വിരുദ്ധർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് ജിജി ലിബാസ്, സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, രക്ഷാധികാരി പ്രൊഫസർ ഡോ.എം .എ. സലിം, പി.എസ്. അജിത്ത്, ഷൈജു പാനു, അർത്തിയിൽ അൻസാരി , ചക്കുവള്ളി സംരക്ഷണ സമിതി ഭാരവാഹികളായ നിസാം മൂലത്തറയിൽ, ചക്കുവള്ളി നസീർ, എച്ച്. നസീർ, ചേഞ്ചിറക്കുഴി കൂട്ടായ്മ പ്രസിഡന്റ് നാസർ മൂലത്തറയിൽ, ചക്കുവള്ളി പ്രവാസി കൂട്ടായ്മ രക്ഷാധികാരി അബ്ദുൽ സലീം അർത്തിയിൽ എന്നിവർ ആവശ്യപ്പെട്ടു.