എഴുകോൺ: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിൽ ദീർഘകാല കൗൺസിലറും 632-ാം നമ്പർ കാരുവേലിൽ ശാഖാ പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന ചിറ്റാകോട് എള്ളുംവിള വീട്ടിൽ എൻ.ശിവരാജൻ അനുസ്മരണ യോഗം നടന്നു. കാരുവേലി നടരാജൻ മുതലാളി ഷഷ്ഠ്യബ്ദപൂർത്തി സ്മാരക എസ്.എൻ നഴ്സറി സ്കൂളിൽ ചേർന്ന യോഗം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ യോഗം കൗൺസിലർ അഡ്വ. സജീവ് ബാബു അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ. അരുൾ, യൂണിയൻ കൗൺസിലർ കെ. രമണൻ, ബോർഡ് അംഗം അഡ്വ. എൻ.രവീന്ദ്രൻ,മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്.കനകദാസ്,സുകുമാര ബാബു, മോഹനൻ
തുടങ്ങിയവർ അനുസ്മരിച്ചു. ശാഖാ സെക്രട്ടറി വാമദേവൻ സ്വാഗതവും ശാഖാ പ്രസിഡന്റ് കനകമ്മ നന്ദിയും പറഞ്ഞു.