കൊല്ലം : കേരളസർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡിയുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിൽ രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന് 20ന് രാവിലെ 09.00 മണിവരെ അപേക്ഷ സമർപ്പിക്കാം. എസ്.ഐ.ടി.ടി.ആർ മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ.9447488348, 9400606242.