gandhi-
ഗാന്ധിഭവനിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരുന്നു.

പത്തനാപുരം: ഗാന്ധിഭവനിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ വിജ്ഞാനത്തിന്റെ ലോകത്തേക്ക് കടന്നു. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ, ആവണീശ്വരം എ.പി.പി.എം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. മീര ആർ. നായർ, ചലച്ചിത്രനടൻ ടി.പി. മാധവൻ, റിട്ട. അദ്ധ്യാപിക സി. വിജയമ്മ എന്നിവർ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നുനൽകി. ഗാന്ധിഭവൻ ലൈബ്രറിയുടെ അഭിമുഖ്യത്തിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. മീര ആർ. നായർ നിർവഹിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ സ്വാഗതവും ഗാന്ധിഭവൻ ഷെൽട്ടർ ഹോം കൗൺസിലർ സ്‌നേഹ മേരി ബിനു നന്ദിയും പറഞ്ഞു.