ഓടനാവട്ടം : എസ്. എൻ. ഡി. പി യോഗം കുടവട്ടൂർ 587-ാം നമ്പർ ശാഖയിൽ പുരസ്കാരസമർപ്പണവും അനുമോദനവും നടക്കും. ഇന്ന് രാവിലെ 10.30ന് ശാഖാങ്കണത്തിൽ നടത്തുന്ന ചടങ്ങിൽ മന്ത്രി കെ. എൻ. ബാലഗോപാൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ്‌ ജി. ഹരിദാസൻ അദ്ധ്യക്ഷനാകും. ശാഖാഅതിർത്തിയിൽ നിന്ന് ജാതിമത ഭേദമന്യേ എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിക്കുന്നത്.