പുനലൂർ: റോട്ടറി ക്ലബ് ഒഫ് പുനലൂരിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. 15പെൺകുട്ടികൾക്കാണ് ഫോണുകൾ വിതരണം ചെയ്തത്. മന്ത്രി കെ.എൻ.ബാലഗോപാൽ മൊബൈൽ ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് എബി കൈരളി അദ്ധ്യക്ഷനായി. പി.എസ്.സുപാൽ എം.എൽ.എ മുഖ്യാഥിതിയായി. ക്ലബ് സെക്രട്ടറി ജിജികടവിൽ, പി.പ്രതാപൻ, ഡോ.ടി.കെ.സുധാകരൻ നായർ, രാജൻ പിണറുവിള, ഇടമുളയ്ക്കൽ ഗോപാലകൃഷ്ണൻ, രാജൻ കുര്യൻ, ഷാജിമോൻ ചാക്കോ,അജിത് കുമാർ,ഷാനവാസ് റോയൽ, അൻസർ തങ്ങൾകുഞ്ഞു, രജ്ഞി ടി.ബേബി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോക്ടർമാരായ അരുന്ധതി എൻ.നായർ, രതീഷ് ഇളമ്പൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.