പുനലൂർ : ഐക്കരക്കോണം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം. എ. മ്യൂസിക്ക്(വീണ) പരീക്ഷയിൽ ഒന്നം റാങ്ക് നേടിയ ആര്യ രാജിനെ അനുമോദിച്ചു. ദൈവ ദശക ആലാപനത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ആര്യരാജ്, വീണ വായനയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പുനലൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പുഷ്പ ലത പുരസ്കാരവും മൊമന്റോയും നൽകി അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.ഭാസ്ക്കരൻ കുട്ടി, സെക്രട്ടറിയും പുനലൂർ യൂണിയൻ കൗൺസിലറുമായ കെ.വി.സുഭാഷ് ബാബു, മുൻ വാർഡ് കൗൺസിലർ എസ്.സുബിരാജ്, വി.സുനിൽദത്ത്, സജീവ് തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഐക്കരക്കോണം മംഗലശേരി വീട്ടിൽ രാജു, ഷീജ ദമ്പതികളുടെ മകളാണ് ആര്യ രാജ്.