കരുനാഗപ്പള്ളി : 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി. 31 ന് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയാ സമ്മേളനത്തിലേക്ക് കടക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ലോക്കൽ സമ്മേളനങ്ങൾ തുടങ്ങിയത്. അരമത്ത് മഠത്തിൽ സംഘടിപ്പിച്ച തൊടിയൂർ ലോക്കൽ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. തച്ചിരേത്ത് അജയൻ അദ്ധ്യക്ഷത വഹിച്ചു. ആർ. രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ഏരിയാ കമ്മിറ്റി സെക്രട്ടറി പി .കെ .ബാലചന്ദ്രൻ ,പി .കെ .ജയപ്രകാശ്, ടി. എൻ. വിജയകൃഷ്ണൻ, വസന്താരമേശ്, ഡി .രാജൻ, കെ. ആർ. സജീവ്, രഘുനാഥ്, ടി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
15 അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി ആർ. രഞ്ജിത്തിനെയും തിരെഞ്ഞെടുത്തു. 17 ന് കല്ലേലിഭാഗം ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യും. 20ന് കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം സൂസൻകോടി, 21 ന് കുലശേഖരപുരം സൗത്തിൽ ജി. മുരളീധരൻ, 22 ന് കുലശേഖരപുരം നോർത്തിൽ കെ. സോമപ്രസാദ്, 23 ന് ക്ലാപ്പന കിഴക്ക് പി .കെ. ബാലചന്ദ്രൻ, 24 ന് ആലപ്പാട് നോർത്തിൽ പി. ആർ. വസന്തൻ, 26 ന് കരുനാഗപ്പള്ളി വെസ്റ്റിൽ എസ്. സുദേവൻ, 28 ന് ആലപ്പാട് സൗത്തിൽ എം. തുളസീധരക്കുറുപ്പ്, 31ന് ക്ലാപ്പന പടിഞ്ഞാറ് എം. ശിവശങ്കരപ്പിള്ള എന്നിവർ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. ഏരിയാ സമ്മേളനം ഡിസംബർ 11, 12 തീയതികളിൽ കരുനാഗപ്പള്ളി ടൗണിൽ നടക്കും.