ചാത്തന്നൂർ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടുകൾക്ക് നാശം. മീനാട് പാലവിളയിൽ പൊയ്കവിളയിൽ പുത്തൻവീട്ടിൽ ഓമന അമ്മയുടെ വീടിന്റെ ഭിത്തികൾ വീണ്ടുകീറി മേൽക്കൂര തകർന്നു വീണു. മീനാട് തൊടിയിൽ വീട്ടിൽ ഗായത്രിയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണു. തൊടിയിൽ സുരേഷ് കുമാറിന്റെ വീടിനും നാശമുണ്ടായി.
കിഴക്കൻ മേഖലകളിൽ മഴ തുടരുന്നതിനാൽ ഇത്തിക്കര ആറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇത്തിക്കര ആറിന്റെ തീരപ്രദേശങ്ങളിലെ താമസക്കാർ പ്രളയഭീതിയിലാണ്. ചേന്നമത്ത് ക്ഷേത്രത്തിൽ കുറുങ്ങൾ ഏലായിലേക്കുള്ള റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം മുടങ്ങി.