navas-ns
താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ചതിനാൽ അത്യാഹിത വിഭാഗത്തിന് മുന്നിൽ തടിച്ചു കൂടിയവർ.

ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചതോടെ ചികിത്സ കിട്ടാതെ രോഗികൾ വലഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ ആശുപത്രിയിലുണ്ടായ സംഘർഷത്തിലാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ചത്. ഇതറിയാതെ ഒ.പിയിൽ ഡോക്ടർമാരെ കാണാനെത്തിയ ഗർഭിണികളും കുട്ടികളുമടക്കം ബുദ്ധിമുട്ടിലായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ ഒ.പി. ബഹിഷ്കരണം തുടരുമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ. യുവിന്റെ ഭാരവാഹികൾ അറിയിച്ചത്.