ചാത്തന്നൂർ : ശമ്പളപരിഷ്കരണം നടപ്പാക്കുക, താത്ക്കാലിക ജീവനക്കാരെ സംരക്ഷിക്കുക, ബസ് സർവീസ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ജീവനക്കാർ നവമ്പർ അഞ്ചിന് നടത്തുന്ന 24 മണിക്കൂർ പണിമുടക്കിന്റെ ഭാഗമായി കെ.എസ്.ആർ.ടി.ഇ.എ സി.ഐ.ടി.യു ചാത്തന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ഡിപ്പോയിൽ ധർണ സംഘടിപ്പിച്ചു. യുണിറ്റ് തല ധർണ സി.പി.എം ചാത്തന്നൂർ ഏരിയാ കമ്മിറ്റി അംഗം കെ.എസ്. ബിനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. രാജേഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. സജികുമാർ സ്വാഗതവും ട്രഷറർ ഡി. അശോകൻ നന്ദിയും പറഞ്ഞു.