കരുനാഗപ്പള്ളി: ലോക നേത്രദിനത്തോടനുബന്ധിച്ച് എം .പി. വീരേന്ദ്രകുമാർ ജീവകാരുണ്യ കർമ്മസേനയുടെ നേതൃത്വത്തിൽ നഗരസഭാ 14-ാം ഡിവിഷനിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ലോക നേത്രദിനാചരണം കാപെക്സ് മുൻ ചെയർമാൻ പി.ആർ.വസന്തനും മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും ഉദ്ഘാടനം ചെയ്തു. സൗജന്യ കണ്ണട വിതരണം എം .പി. വീരേന്ദ്രകുമാർ, ജീവകാരുണ്യ കർമ്മസേന ചെയർമാനും നഗരസഭാ കൗൺസിലറുമായ റെജി ഫോട്ടോപാർക്ക് നിർവഹിച്ചു. ലയൺസ് പ്രസാദ് അമ്പാടി അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഡോ.മീന മുഖ്യ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് പ്രദീപ് ബാലകൃഷ്ണൻ, നജീബ് മണ്ണേൽ, അഡ്വ. രാജൻ പിള്ള, അജിതകുമാരി, സുരേഷ് വിശാഖം, എസ്. . ശിവകുമാർ, രാജീവ് മാമ്പറ, എ.ആർ.ജയരാജ്, ശിവകുമാർ കരുനാഗപ്പള്ളി, .എൻ.എസ്. അജയകുമാർ, തുളസീധരൻ എന്നിവർ സംസാരിച്ചു. എം .പി . വീരേന്ദ്രകുമാർ ജീവകാരുണ്യ കർമ്മസേന സെക്രട്ടറി സജീവ് മാമ്പറ സ്വാഗതവും കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.