കൊട്ടാരക്കര : പുത്തൂർ ശ്രീനാരായണപുരം അയിരൂർക്കുഴി ശ്രീഭഗവതി ക്ഷേത്രത്തിലെ നവചണ്ഡികാ ഹോമവും ഗോപൂജയും 24ന് നടക്കും. രാവിലെ 6.30ന് ഹോമശാലയിൽ സൗത്ത് ഇന്ത്യൻ വിനോദ്കുമാർ ഭദ്രദീപം തെളിക്കും. മുടപ്പിലാപ്പിള്ളി മഠത്തിൽ ബ്രഹ്മശ്രീ വാസുദേവരര് സോമയാജിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ക‌ർണ്ണാടക ശൃംഗേരി മഠത്തിലെ അംഗീരാസ് ശങ്കര ജ്യോതിസ, ശ്രീനിധി ജ്യോതിസ, വെങ്കിട്ട് ജ്യോതിസ എന്നിവർ ഉപ ആചാര്യന്മാരായിരിക്കും. ചണ്ഡികാ ഹോമം, മഹാസങ്കൽപ്പ പൂജ, ഗോപൂജ, സമൂഹ സങ്കൽപ്പ പൂജ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യണം.