v

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഐ.എം.എ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ ആശുപത്രി സംരക്ഷണ നിയമം ചുമത്തി അറസ്റ്റ് ചെയ്യുന്നതുവരെ ആശുപത്രിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐ.എം.എ ജില്ലാ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ശക്തമായ നിയമങ്ങൾ നിലവിലുള്ളതിനാൽ നീതി വൈകരുതെന്ന് ജില്ലാ ചെയർമാൻ ഡോ.ബിജു നെൽസൺ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ആൽഫ്രഡ് വി.സാമുവൽ, ജില്ലാ കൺവീനർ ഡോ.സിനി പ്രിയദർശിനി എന്നിവർ ആവശ്യപ്പെട്ടു.